മുതിർന്ന പൗരൻമാർക്ക് അടക്കം നൽകിയിരുന്ന യാത്രാ നിരക്കിളവുകൾ ഇനിയില്ലെന്ന് റെയിൽവേ

  മുതിർന്ന പൗരൻമാർക്ക് ഉൾപ്പെടെയുള്ള യാത്രാ നിരക്കിളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പെടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണ് ഇളവ് അനുവദിച്ചിരുന്നത്. നാല് വിഭാഗത്തിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗം വിദ്യാർഥികൾ എന്നിവർക്ക് തുടർന്നും യാത്ര ഇളവുകൾ ലഭ്യമാകും….

Read More

ലാസ്റ്റ് സല്യൂട്ട് ജനറൽ: ബിപിൻ റാവത്തിന് വിട നൽകി രാജ്യം

  സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് വിട നൽകി രാജ്യം. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ഭൗതിക ശരീരങ്ങൾ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മകളാണ് ഇരുവരുടെയും ചിതയ്ക്ക് തീ കൊളുത്തിയത് 17 ഗൺ സല്യൂട്ട് നൽകിയാണ് രാജ്യം ബിപിൻ റാവത്തിന് വിട നൽകിയത്. കാമരാജ് നഗറിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തു. ജയ് ഹിന്ദ്, അമർ രഹേ വിളികളാൽ…

Read More

ഹെലികോപ്റ്റർ അപകടം: സംയുക്ത സേനാ സംഘം കുനൂരിലെത്തി അന്വേഷണം ആരംഭിച്ചു

  കൂനൂർ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് സംയുക്ത സേനാ സംഘം അന്വേഷണം ആരംഭിച്ചു. കൂനൂരിലെത്തിയ സംഘം അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കുനൂർ റെയിൽപ്പാത എന്നിവിടങ്ങളിൽ പരിശോധന നടത്തി. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ അന്വേഷണ സംഘമാണ് പരിശോധന നടത്തിയത് ഹെലികോപ്റ്റർ തകർന്നുവീണ നഞ്ചപ്പസത്രത്തിൽ നിന്ന് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി. അപകടം നടന്ന ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോർഡർ എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്ക്…

Read More

ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 25 ആയി

  ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഡിസംബർ 4ന് ഒമിക്രോൺ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയ രണ്ട് പേരാണ് ഇന്ന് രോഗബാധിതരായത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി സിംബാബ് വെയിൽ നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് ഡിസംബർ 4ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന 10 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിൽ രണ്ട് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Read More

പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്

കൊച്ചി: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന…

Read More

ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ രാജ്യം; വിലാപയാത്ര തുടങ്ങി

ന്യൂഡെൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. എം പി മാരായ ഇ ഡി മുഹമ്മദ് ബഷീർ,അബ്ദുൽ വഹാബ്,അബ്ദുൽ സമദ് സമദാനി ,ഫ്രാൻസ്, ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾ ജനറൽ ബിബിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു. അതേസമയം, കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ…

Read More

ഹെലികോപ്റ്റർ അപകടം: തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി

  കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുമെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക മേധാവി ജനറൽ ബിബിൻ റാവത്തിന് രാജ്യം ഇന്ന് വിട നൽകും. ജനറൽ ബിബിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഡൽഹി ബ്രാർ…

Read More

നടൻ റഹ്മാന്റെ മകളുടെ വിവാഹം കഴിഞ്ഞു; വരൻ അൽതാഫ് നവാബ്

സിനിമാ താരം റഹ്മാന്റെ മകൾ വിവാഹിതയായി. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. അൽതാഫ് നവാബാണ് വരൻ. തമിഴ്, മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Read More

ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം; ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും സംസ്‌കാരം ഇന്ന്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. അപകടത്തില്‍ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറിന്റെ സംസ്‌കാരം രാവിലെ 9.30ന് ഡല്‍ഹി കാന്റില്‍ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൂനൂരില്‍ നിന്നും ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച…

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പ് വിവരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ തീരുമാനമായിട്ടില്ലെന്നും സഹോദരൻ പ്രതികരിച്ചു വിമാന മാർഗം കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. കുടുംബത്തിലെ ആരുടെയും ഡി എൻ എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

Read More