സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് വിട നൽകി രാജ്യം. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ഭൗതിക ശരീരങ്ങൾ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മകളാണ് ഇരുവരുടെയും ചിതയ്ക്ക് തീ കൊളുത്തിയത്
17 ഗൺ സല്യൂട്ട് നൽകിയാണ് രാജ്യം ബിപിൻ റാവത്തിന് വിട നൽകിയത്. കാമരാജ് നഗറിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തു. ജയ് ഹിന്ദ്, അമർ രഹേ വിളികളാൽ മുഖരിതമായിരുന്നു വഴികൾ