കർഷക സമര നേതാക്കൾക്ക് ഇന്ന് സുവർണ ക്ഷേത്രത്തിൽ ആദരം

 

കർഷക സമര നേതാക്കളെ ഇന്ന് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ആദരിക്കും. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം. ഭാവിയിലും കർഷക സംഘടനകൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് സമിതി അറിയിച്ചു.

ഡൽഹിയിലെ സമരഭൂമിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കർഷകർക്ക് മേൽ വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയിരുന്നു. റിയാന-പഞ്ചാബ് അതിർത്തിയിൽ വിച്ചാണ് വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്.

അതേസമയം കർഷക കൂട്ടായ്മ അവസാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കർഷകർ ആവശ്യപ്പെടുന്നിടത്തെല്ലാം കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു