കാർഷിക നിയമഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷകർ ആവശ്യം നേടിയെടുക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് സമ്മർദം ചെലുത്താനില്ലെന്നും ടിക്കായത്ത് പറഞ്ഞു
ദേശീയപാത ഉപരോധം അവസാനിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ടിക്കായത്ത്. ഒക്ടോബർ 2 വരെ പ്രക്ഷോഭം തുടരും. ഇക്കാലയളവിൽ നിയമം പിൻവലിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ കർഷക സംഘടനകളുമായി ആലോചിച്ച് കൂടുതൽ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
ഒക്ടോബർ രണ്ട് വരെ കേന്ദ്ര സർക്കാരിന് സമരം നൽകുകയാണ്. ഇതിന് ശേഷം മറ്റ് കാര്യങ്ങൾ ആലോചിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.