മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്
മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ഗവ.സ്കൂളിലാണ് 140 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 180 സാമ്പിളുകളാണ് പോസിറ്റീവായത്. രോഗവ്യാപനം തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത ദിവസം സ്ക്കൂളിൽ ആൻ്റിജൻ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ…