കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൊവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി
ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ ആദ്യമായി സ്ഥിരികരിച്ചത്. നിലവിൽ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. ബ്രിട്ടനിൽ ഒമിക്രോൺ വ്യാപനം രൂക്ഷമായിരിക്കുകയാണ്.
അതേസമയം ഒമിക്രോൺ ബാധിച്ചവരിൽ ഗുരുതര രോഗലക്ഷണങ്ങൾ കുറവാണ്.