വി സി നിയമന വിവാദം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

 

കണ്ണൂർ സർവകലാശാല വിസി നിയമന വിവാദത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് മുഖ്യമന്ത്രിയെ യൂത്ത്കോൺഗ്രസ് സംഘം കരിങ്കൊടി കാണിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി

ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ മറികടന്നുമുള്ള വി സി നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂർ വിസിയുടെ പുനർനിയമനം ചട്ടവിരുദ്ദമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. സർക്കാരിന്റെനിർദേശം അംഗീകരിച്ച ഗവർണറുടെ നടപടിയും നിയമവിരുദ്ധമാണ്. ഗവർണർ ഇപ്പോഴെങ്കിലും തെറ്റ് മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു.