കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന

 

കൊവിഡ് വ്യാപനം മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെര്രോഡ് അഥനോം ഗെബ്രിയേസസ്. കൊവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഡബ്ല്യു എച്ച് ഒയുടെ പുതിയ മുന്നറിയിപ്പ്. നിർഭാഗ്യവശാൽ നമ്മളിപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നായിരുന്നു ടെഡ്രോസിന്റെ വാക്കുകൾ

ഡെൽറ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകാം.