കൊല്ലത്ത് നൂറ് അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ നാല് തൊഴിലാളികൾ മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീഴുകയും ചെയ്തു. കൊല്ലം കുണ്ടറ പെരുമ്പഴ കോവിൽ മുക്കിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം
ആദ്യം രണ്ട് പേരാണ് കിണറ്റിലിറങ്ങിയത്. ഇവർക്ക് ശ്വാസം കിട്ടാതായതോടെ രണ്ട് പേർ രക്ഷപ്പെടുത്താൻ ഇറങ്ങുകയായിരുന്നു. ഇവരും കുടുങ്ങിയതോടെയാണ് നാട്ടുകാർ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചത്.
ഏറെ ശ്രമകരമായ രക്ഷപ്രവർത്തനത്തിനൊടുവിൽ നാല് പേരെയും ഫയർ ഫോഴ്‌സ് സംഘം പുറത്ത് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴഞ്ഞുവീണ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണ്.