കൊല്ലം പ്രാക്കുളത്ത് ദമ്പതിമാരും അയൽവാസിയും ഷോക്കേറ്റ് മരിച്ചു

 

കൊല്ലം പ്രാക്കുളത്ത് ദമ്പതിമാർ അടക്കം മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. സന്തോഷ് ഭവനത്തിൽ റംല(45), ഭർത്താവ് സന്തോഷ്(48), അയൽവാസി ശ്യാംകുമാർ(45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം

വീടിനകത്ത് നിന്നും പുറത്തെ കുളിമുറിയിലേക്ക് വലിച്ച വയറിൽ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ റംലക്കാണ് ആദ്യം ഷോക്കേറ്റത്. രക്ഷിക്കാനെത്തിയ സന്തോഷിനും ഷോക്കേറ്റു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി ശ്യാംകുമാറും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയായിരുന്നു

്‌വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.