24 മണിക്കൂറിനിടെ 7774 പേർക്ക് കൂടി കൊവിഡ്; 306 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7774 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,46,90,510 ആയി ഉയർന്നു

306 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്ത് ഇതിനോടകം 4,75,434 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 92,281 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 45 ദിവസമായി പ്രതിദിന വർധനവ് 15,000 താഴെയാണ്. കൊവിഡ് രോഗമുക്തി നിരക്ക് 98.36 ശതമാനമായി ഉയർന്നു.