ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ചു. ജനുവരി 31 വരെ വിമാന സർവീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നേരത്തെ ഈ മാസം 15ഓടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനായിരുന്നു നീക്കം
എന്നാൽ ഒമിക്രോൺ വ്യാപനമുണ്ടായതോടെയാണ് തീരുമാനം നീട്ടിയത്. സംസ്ഥാനങ്ങളും വിമാനസർവീസുകൾ പൂർവസ്ഥിതിയിലാക്കുന്നതിനെ എതിർത്തു. അതേസമയം രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തി തുടരുന്ന എയർ ബബിൾ സർവീസുകൾക്ക് മാറ്റമുണ്ടാകില്ല.