സഞ്ജയ് മുതൽ ബിപിൻ റാവത്ത് വരെ; രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ ദുരന്തങ്ങൾ
രാജ്യത്തെ നടുക്കി മറ്റൊരു ഹെലികോപ്റ്റർ ദുരന്തം കൂടി. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 പേരാണ് ഊട്ടിയിലെ കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും തകർന്നുവീണ് നിരവധി പ്രമുഖരെ നഷ്ടപ്പെട്ട രാജ്യമാണ് നമ്മുടേത്. സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ എത്തി നിൽക്കുന്ന വലിയൊരു പട്ടികയാണത്. സഞ്ജയ് ഗാന്ധി ഒരുകാലത്ത് അമ്മ ഇന്ദിരാ ഗാന്ധിയെ മുൻനിർത്തി ഇന്ത്യ ഭരിച്ചിരുന്നയാളായിരുന്നു സഞ്ജയ്…