Headlines

അസം കവി നീൽമണി ഫൂക്കനും കൊങ്കൺ സാഹിത്യകാരൻ ദാമോദർ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

അസം കവി നീൽമണി ഫൂക്കനും കൊങ്കൺ സാഹിത്യകാരൻ ദാമോദർ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. കഴിഞ്ഞ വർഷത്തെ പുരസ്‌കാരമാണ് നീൽമണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകിയും ആദരിച്ചിട്ടുണ്ട് ഗോവൻ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ദാമോദർ മൊസ്സോയ്ക്ക് ഈ വർഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

പാതയിൽ മണ്ണിടിച്ചിൽ: പുനലൂർ-ചെങ്കോട്ട പാതയിൽ നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

  ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയിൽവെ സ്റ്റേഷനുമിടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് പകൽ 12ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം-ചെന്നൈ എഗ്മോർ പ്രതിദിന എക്സ്പ്രസ് കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കിയതിനാൽ ചെങ്കോട്ടയിൽ നിന്ന് സർവീസ് ആരംഭിക്കും. ഇന്നലെ പുറപ്പെട്ട പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് പുനലൂരിലും, ചെന്നൈ എഗ്മോർ-കൊല്ലം പ്രതിദിന എക്സ്പ്രസ് ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു. രാത്രി 11.20ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെടേണ്ട തിരുനെൽവേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് പുനലൂരിൽ…

Read More

എംപിമാരുടെ സസ്‌പെൻഷൻ: പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം. രണ്ട് സഭകളിലും ബഹളത്തെ തുടർന്ന് നടപടികൾ തടസ്സപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് എളമരം കരീം, ബിനോയ് വിശ്വം അടക്കമുള്ള പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷ എംപിമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.

Read More

മുല്ലപ്പെരിയാര്‍: കേരള എം പിമാര്‍ പാര്‍ലിമെന്റിന് മുമ്പില്‍ ധര്‍ണ നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഇന്ന് പാര്‍ലിമെന്റിന് മുമ്പില്‍ ധര്‍ണ നടത്തും. രാവിലെ 10 മുതല്‍ പാര്‍ലിമെന്റ് കവാടത്തിനു മുമ്പിലാണ് ധര്‍ണ. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികള്‍ തടയാന്‍ പ്രധാന മന്ത്രി ഇടപെടണമെന്നാണ് ആവശ്യം.

Read More

ജയിലില്‍ നിന്ന് മോചിപ്പിക്കണം; രാജീവ് വധക്കേസ് പ്രതി പേരറിവാളന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന പേരറിവാളന്റെ ആവശ്യവും കോടതി മുമ്പാകെയുണ്ട്. ബോംബ് നിര്‍മാണത്തിനായി ബാറ്ററികള്‍ എത്തിച്ചുകൊടുത്തെന്നതാണ് പേരറിവാളനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

Read More

രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാംതരംഗ സാധ്യതയെന്ന് ആരോഗ്യവിദഗ്ധർ

ഒമിക്രോൺ വ്യാപനം തീവ്രമായാൽ ഫെബ്രുവരിയോടെ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായേക്കുമെന്ന് ആരോഗ്യവിദഗ്ധർ. രാജ്യത്ത് പകുതിയിലധികം പേരും വാക്‌സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകടസാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമിക്രോൺ ബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ജനിതക ശ്രേണികരണ പരിശോധനാ ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട് മഹാരാഷ്ട്രയിൽ മാത്രം പത്ത്…

Read More

ഒമിക്രോൺ; ബൂസ്റ്റർ ഡോസുകൾ അടിയന്തിരമായി നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമിക്രോൺ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികളുടെ വാക്സിനേഷൻ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മുൻഗണന നൽകണമെന്നും ഐ.എം.എ പറഞ്ഞു. അതേ സമയം രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17…

Read More

സൈന്യം വെടിയുതിർക്കാൻ നിർബന്ധിതരായി; നാഗാലാൻഡ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അമിത് ഷാ

നാഗാലാൻഡിലെ മൊൺ ജില്ലയിൽ ഗ്രാമീണരെ വിഘടന വാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സേന വെടിവെച്ചു കൊന്ന സംഭവത്തിൽ ഖേദപ്രകടനം നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികളാണെനന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണ്. സൈന്യം വെടിയുതിർക്കാൻ നിർബന്ധിതരായതാണെന്നും അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകി തീവ്രവാദികളുടെ നീക്കം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമാൻഡോകൾ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഒരു വാഹനം ഇതിനിടെയെത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ടുപോയി. തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറ് പേർ…

Read More

ആരോഗ്യപ്രവർത്തകരടക്കമുള്ള കൊവിഡ് മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐഎംഎ

  എല്ലാ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐഎംഎ. ഒമിക്രോൺ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം ഐഎംഎ മുന്നോട്ടുവെച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകാനും ഒമിക്രോണിനെ പ്രതിരോധിക്കാനും ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് നല്ലതായിരിക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ജയലാൽ പറഞ്ഞു കൊവിഡ് വ്യാപിക്കാതിരിക്കാൻ ജനക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമം വേണം. പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കണം ആവശ്യമാണ്….

Read More

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു

  വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും. കൊവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും…

Read More