രാജ്യത്ത് 21 പേര്‍ക്ക് ഒമിക്രോണ്‍:ജാഗ്രത കനപ്പിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത കനപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ ഇതുവരെ 21പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേര്‍ വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നത് ആശങ്ക സൃഷ്ട്ടിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി കോവിഡ് പോസിറ്റിവായവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ജയ്പൂരില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ…