പ്രണയ വിവാഹം ചെയ്ത 19കാരിയെ അമ്മയും സഹോദരനും ചേർന്ന് തലയറുത്ത് കൊന്നു

 

പ്രണയ വിവാഹം ചെയ്ത യുവതിയെ അമ്മയും സഹോദരനും ചേർന്ന് തലയറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കൃതി തോറ എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. തങ്ങളെ ധിക്കരിച്ച് കൃതി കാമുകനൊപ്പം പോയതിന്റെ ദേഷ്യത്തിലാണ് കൃത്യം. സഹോദരനാണ് യുവതിയുടെ തല വെട്ടിയെടുത്തത്. ഇതിന് വേണ്ടി പിടിച്ചു കൊടുത്തത് സ്വന്തം അമ്മയും

17കാരനാണ് സഹോദരിയുടെ തല വെട്ടിയെടുത്തത്. ഇതിന് ശേഷം മൃതദേഹത്തിനൊപ്പം ഇവർ സെൽഫി എടുക്കുകയും ചെയ്തു. പിന്നാലെ വെട്ടിയെടുത്ത തല വീടിന് മുറ്റത്തേക്ക് ചുഴറ്റിയെറിഞ്ഞ ശേഷം രണ്ട് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് പിടികൂടി

മകളുമായി പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാനെന്ന വ്യാജേനയാണ് അമ്മയും സഹോദരനും വീട്ടിലെത്തിയത്. ഇവർക്ക് ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് കൃതിയുടെ തല മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടിയെടുത്തത്.