ബിപിൻ റാവത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഊട്ടി കൂനൂരിനടുത്തുള്ള കട്ടേരി പാർക്കിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് പകർത്തി വീഡിയോ പുറത്തുവന്നു. മീറ്റർ ഗേജ് റെയിൽപാളത്തിലൂടെ നടന്നുപോയിരുന്ന ഒരു സംഘമാളുകളുകളാണ് ദൃശ്യങ്ങൾ പകർത്തിയത്

ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്‌ഫോടന ശബ്ദവും കേൾക്കാം. ഇതിന് പിന്നാലെ ഇവർ ഹെലികോപ്റ്റർ തകർന്നുവീണോ എന്ന് ആശങ്കയോടെ ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.