നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത അറിയിച്ചത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ നിലവിൽ അഭിനയിക്കുന്നത്.

Read More

ഹീറോകളെ വിവേകത്തോടെ തെരഞ്ഞെടുക്കൂ; അല്ലെങ്കിൽ അവർ കുത്തനെ വീഴുന്നത് കാണേണ്ടിവരും: സിദ്ധാർഥ്

കർഷക സമരത്തിന് ആഗോള ശ്രദ്ധ നേടിയതിന് പിന്നാലെ ഇതിനെ ചെറുക്കാൻ കേന്ദ്രസർക്കാർ പ്രൊപഗാൻഡയുമായി ഇറങ്ങിയ സെലിബ്രിറ്റികളെ പരിഹസിച്ച് നടൻ സിദ്ധാർഥ്. ഹീറോകളെ വിവേകത്തോടെ തെരഞ്ഞെടുക്കാനും അല്ലെങ്കിൽ അവർ കുത്തനെ വീഴുന്നത് കാണേണ്ടി വരുമെന്നുമായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ് വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് അത്രയുമുണ്ടായിരുന്നുവെങ്കിൽ ഇവർ രക്ഷപ്പെടുമായിരുന്നു. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത ചിലർ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപഗാൻഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപഗാൻഡ എന്താണെന്ന് തിരിച്ചറിയുക എന്നും…

Read More

റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ‑ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു,വിജയകുമാർ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ്…

Read More

റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ‑ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു,വിജയകുമാർ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ്…

Read More

പ്രഭാസ്-സെയ്ഫ് അലി ഖാൻ ചിത്രമായ ആദിപുരുഷിന്റെ സെറ്റിൽ വൻ തീപിടിത്തം

പ്രഭാസും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വൻ തീപിടിത്തം. മുംബൈ ഗുർഗോണിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല അപകടം നടക്കുമ്പോൾ അഭിനേതാക്കൾ സെറ്റിലുണ്ടായിരുന്നില്ല. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമായണത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

Read More

ജോമോൻ ടി ജോണും നടി ആൻ അഗസ്റ്റിനും വേർപിരിയുന്നു

കൊച്ചി:ഛായാഗ്രാഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു. ജോമോൻ ടി ജോൺ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ചലച്ചിത്ര താരമായ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനുമായി 2014 ആയിരുന്നു ജോമോൻ ടി ജോണിന്റെ വിവാഹം.ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇപ്പോൾ തിരശീല വീഴുന്നത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല…

Read More

തീയറ്ററുകൾ ഭരിക്കാൻ അവൻ വരുന്നു; കെ ജി എഫ് 2 റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 16ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 7ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. 16.3 കോടിയിലേറെ കാഴ്ചക്കാരാണ് യൂട്യൂബിൽ ടീസറിന് ലഭിച്ചത്. കന്നഡക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലും ചിത്രമെത്തും. ചിത്രത്തിലെ പ്രതിനായകനായ അധീര ആയി എത്തുന്നത് സഞ്ജയ് ദത്താണ്.

Read More

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ. ബാംഗ്ലൂർ മഗഡി റോഡിലെ വീട്ടിലാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് അറിയുന്നത്. ആത്മഹത്യാ സൂചന നൽകി കഴിഞ്ഞ വർഷം ജൂലൈ 22ന് ജയശ്രീ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും താൻ സുരക്ഷിതയാണെന്ന് താരം അറിയിക്കുകയും ചെയ്തു. കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർഥി കൂടിയായിരുന്നു ജയശ്രീ

Read More

മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നില്ല, ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്ന് തോന്നുന്നില്ല; സുരേഷ് കൃഷ്ണ

മലയാള സിനിമയില്‍ മമ്മൂട്ടിക്ക് മുന്‍പോ ശേഷമോ ഒരു മെഗാസ്റ്റാര്‍ ഉണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് നടൻ  സുരേഷ് കൃഷ്ണ.  സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. സുരേഷ് കൃഷ്ണയുടെ വാക്കുകൾ ‘മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂയ്ക്കക്ക് ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം…

Read More

ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച മുതിർന്ന നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പൊതുദർശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹം അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കാൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. ജീവിതകാലമത്രയും കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. ജയരാജിന്റെ ദേശാടനത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. 76 വയസ്സായിരുന്നു അപ്പോൾ. പിന്നീട് തമിഴിൽ കമൽഹാസൻ, രജനികാന്ത് എന്നീ സൂപ്പർ താരങ്ങളൂടെ കൂടെയും അഭിനയിച്ചിട്ടുണ്ട്.  

Read More