Headlines

ഖത്തറിനെതിരെ ഉതിര്‍ത്തത് 65 ബലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം

ഖത്തറിനെതിരായ ഇറാന്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തുടര്‍ച്ചയായി എത്തിയ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധിക്കാന്‍ കഴിഞ്ഞതായി മന്ത്രാലയം പ്രതിനിധി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് വിജയകരമായി വെടിവച്ചിട്ടതായി അദ്ദേഹം പറഞ്ഞു. (65 ballistic missiles and 12 drones were launched to attack Qatar)

ഫെബ്രുവരി 28 ന് ശനിയാഴ്ച രാവിലെ 11:39 ന് ആദ്യ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം പ്രതിനിധി നാസര്‍ അല്‍ കുബൈസി വ്യക്തമാക്കി.ആക്രമണ ഭീഷണി തിരിച്ചറിഞ്ഞ ഉടന്‍ തന്നെ പ്രതിരോധിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വിശദീകരിച്ചു.രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അല്‍ ഉദൈദ് യു.എസ് സൈനിക താവളത്തില്‍ എത്തിയതായും ഒരു ഡ്രോണും നേരത്തെയുള്ള മുന്നറിയിപ്പ് റഡാറിനെ ലക്ഷ്യമാക്കി എത്തിയിരുന്നു,എന്നാല്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.രാജ്യത്തിന്റെ പരമാധികാരവും മണ്ണും സംരക്ഷിക്കാന്‍ സായുധരായ ഖത്തര്‍ സേനയ്ക്ക് കഴിയുമെന്നും പ്രതിരോധ മന്ത്രാലയം വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.