പ്രഭാസും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വൻ തീപിടിത്തം. മുംബൈ ഗുർഗോണിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
അപകടം നടക്കുമ്പോൾ അഭിനേതാക്കൾ സെറ്റിലുണ്ടായിരുന്നില്ല. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമായണത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.