67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:മികച്ച സിനിമ മരയ്ക്കാര്‍, ധനുഷ്, മനോജ് വാജ്‌പേയ്, എന്നിവര്‍ക്കും പുരസ്‌കാരം
മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്. മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്കും ലഭിച്ചു. .കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചനയ്ക്കാണ് പുരസ്‌കാരം. സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം. മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്….