നയൻതാരയ്ക്കെതിരെ മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി
നയൻതാരയ്ക്കെതിരെ വീണ്ടും മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി. നേരത്തെയും നയന്‍താരയ്ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ശേഷം ഇപ്പോള്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് നയന്‍താരയ്ക്കെതിരെ വീണ്ടും രാധ രവി രംഗത്തെത്തിയത്. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനും സിനിമ താരവുമായ ഉദയനിധി സ്റ്റാലിനുമായി ബന്ധപ്പെടുത്തിയായിരുന്നു രാധ രവി നയന്‍താരയെ അപമാനിച്ചത്. നേരത്തെ മറ്റൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച താന്‍ എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്നതിനെ…