സ്ത്രീത്വത്തെ അപമാനിച്ചു; ഭർത്താവ് ആദിത്യൻ ജയനെതിരെ അമ്പിളി ദേവിയുടെ പരാതി

  നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിനും കരുനാഗപ്പളളി എ സി പിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്ന് അമ്പിളിദേവി പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു.

Read More

വാക്‌സിന്‍ സ്വീകരിച്ച് ദിലീപ്; കുശലം ചോദിച്ച് ആരാധകര്‍, ചിത്രങ്ങള്‍

മോഹന്‍ലാലിന് പിന്നാലെ കോവിഡ് വാക്‌സിന്‍ എടുത്ത് നടന്‍ ദിലീപും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് താരം വാക്‌സിന്‍ സ്വീകരിച്ചത്. ദിലീപ് വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്. താരത്തോട് കുശലം ചോദിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ദിലീപ് ഏട്ട എങ്ങനുണ്ട്, ക്ഷീണം ഉണ്ടോ, ദയവായി റെസ്റ്റ് എടുക്കുക എന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തുന്നത്. നടന്‍ ശ്രീകാന്ത് മുരളിയാണ് ദിലീപിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് ആദ്യ ഡോസ് വാക്‌സിനെടുത്തത്. രണ്ടാംഘട്ട…

Read More

നടൻ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ജനപ്രീതിയുള്ള നടനാണ് വിഷ്ണു വിശാൽ. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് ജ്വാല

Read More

എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായി സൽമാൻ ഖാൻ; രാധേ ട്രെയിലർ പുറത്തിറങ്ങി

  സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം രാധേയുടെ ട്രെയിലർ പുറത്തിറങ്ങി. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. പ്രഭുദേവയാണ് സംവിധാനം. ദബാംഗ് 3ന് ശേഷം പ്രഭുദേവയും സൽമാനും ഒന്നിക്കുന്ന ചിത്രമാണിത് രൺദീപ് ഹൂഡ, ദിഷ പഠാനി, ജാക്കി ഷിറോഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മെയ് 13നാണ് രാധേ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തീയറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Read More

മറാത്തി സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു

  മറാത്തി ചലച്ചിത്ര സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു.78 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മറാത്തി സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ് സുമിത്ര ഭാവെ. 1985-ൽ പുറത്തിറങ്ങിയ ഭായ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിന് മികച്ച നോൺ ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

Read More

തമിഴ് സിനിമാ താരം വിവേകിന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

  തമിഴ് സിനിമാ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59കാരനായ താരത്തിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് പറയുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിവേക് നിലവിൽ ധാരള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ 2ലും വിവേക് അഭിനയിക്കുന്നുണ്ട്.

Read More

നടൻ ടൊവിനോ തോമസിന് കൊവിഡ്; ഐസോലേഷനിലെന്ന് താരം

  നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും നിലവിൽ ഐസോലേഷനിലാണെന്നും ടൊവിനോ സോഷ്യൽ മീഡിയ വഴി അറിയിച്ചു. നിലവിൽ ഐസോലേഷനിലാണ്. പ്രകടമായ ലക്ഷണങ്ങളില്ല. സുഖമായി തന്നെ ഇരിക്കുന്നു. കുറച്ചു ദിവസത്തേക്ക് ക്വാറന്റൈൻ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കുക എന്ന് ടൊവിനോ സമൂഹ മാധ്യമത്തിൽ കുറിച്ചു

Read More

രണ്ട് പതിറ്റാണ്ടിനു ശേഷം മീരാ ജാസ്മിന്‍, ജയറാം, സത്യന്‍ അന്തിക്കാട് ഒന്നിക്കുന്നു

കോഴിക്കോട്: 23 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മീരാജാസ്മിന്റെ തിരിച്ചുവരവ് ജയറാം നായകനാകുന്ന ചിത്രത്തിലാണ്. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ സത്യന്‍ അന്തിക്കാടാണ് ഇക്കാര്യം അറിയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’…

Read More

ഒടിടി റിലീസ് തുടരാനാണ് ഭാവമെങ്കിൽ ഫഹദ് ചിത്രങ്ങൾ തീയറ്റർ കാണില്ലെന്ന് ഫിയോക്ക്

  ഒടിടി ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. നടന്റെ ചിത്രങ്ങൾ തുടർച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ബിഗ് ബജറ്റ് ചിത്രമായ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന്ശേഷമാണ് തീരുമാനം ഉണ്ടായത്. നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫഹദിനോട് ഫോണിലൂടെ സംഘടനയുടെ…

Read More

മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു

  മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കം അനേകം ടി വി സീരിയലുകളിലും ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. പഞ്ചാബി സിനിമയുടെ അമിതാഭ് ബച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരുകാലത്ത് പഞ്ചാബി സിനിമയിലെ ഏറ്റവും വിലയേറിയ താരമായിരുന്നു. 2015ലിറങ്ങിയ ആസാദി ദ ഫ്രീഡം എന്ന പഞ്ചാബി ചിത്രമാണ് അവസാന ചിത്രം.

Read More