നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

  നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമം വഴി കങ്കണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു ക്വാറന്റൈനിലാണെന്നും നടി അറിയിച്ചു. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്. നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. കൊവിഡിനെ ഒന്നിച്ച് നേരിടാമെന്നും കങ്കണ പറഞ്ഞു.

Read More

ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

  ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഒരു കാലഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് കൊവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴ് പേരാണ് സിനിമാ രംഗത്ത് നിന്ന് മരിച്ചത്. തമിഴ്‌നടൻ പാണ്ഡു, ബോളിവുഡ് എഡിറ്റർ അജയ് ശർമ, ഗായകൻ കൊമങ്കൻ, നടി അഭിലാഷ പാട്ടീൽ, നടി ശ്രീപദ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ…

Read More

ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു

  ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് ശ്രീപദ അഭിനയം ആരംഭിച്ചത്. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലും ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും വേഷമിട്ടു ഷോലെ ഓർ തൂഫാൻ, പൂർണ പുരുഷ്, മേരി ലാൽകാർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ന് തമിഴ് നടൻ പാണ്ഡു, ബോളിവുഡ് നടി അഭിലാഷ പാട്ടീൽ, എഡിറ്റർ അജയ് ശർമ തുടങ്ങിയവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

Read More

തമിഴ് നടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

  തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read More

ബോളിവുഡ് നടൻ ബിക്രംജീത്ത് കൊവിഡ് ബാധിച്ച് അന്തരിച്ചു

  ബോളിവുഡ് സിനിമകളിലും ടി വി ഷോകളിലും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ദിവസങ്ങളായി കൊവിഡിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സൈനികനായിരുന്ന ബിക്രംജീത്ത് 2003ലാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പേജ് 3, പ്രേംരത്തൻ ധൻ പായോ, 2 സ്‌റ്റേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ദി ഗാസി അറ്റാക്കാണ് അവസാന ചിത്രം

Read More

കൊവിഡ് സേവനങ്ങൾ തുടരൂ, എനിക്ക് സുരക്ഷ വേണ്ട; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്

  ബിജെപി, സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി രൂക്ഷമായതിന് പിന്നാലെ നടൻ സിദ്ധാർഥിനെ സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ബിജെപി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും അഞ്ഞൂറിലധികം കോളുകളാണ് വന്നതെന്നും വധഭീഷണിയും കുടുംബാംഗങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണിയും ബിജെപിക്കാർ ഉയർത്തിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് താരത്തിന് പ്രത്യേക സുരക്ഷ നൽകാമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചത്. എന്നാൽ പോലീസിന് നന്ദി പറഞ്ഞ സിദ്ധാർഥ്, കൊവിഡ് കാലത്തെ സേവനങ്ങൾ തുടരണമെന്ന് പോലീസിനോട് അഭ്യർഥിച്ചു. പിന്തുമ പ്രഖ്യാപിച്ച…

Read More

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു. വിജയ്‌ ചിത്രം തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ചെല്ലാദുരൈ. ചെന്നൈ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ വച്ചാണ്‌ സംസ്കാരം. നിരവധി സിനിമകളിൽ വേഷമിട്ട ചെല്ലാദുരൈ മാരി, കത്തി, തെരി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മാരിയിൽ “അപ്പടിയാ വിശേഷം” എന്ന ചെല്ലാദുരൈയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

Read More

ഓക്‌സിജൻ കിട്ടാനില്ല, ശ്മശാനങ്ങൾ നിറയുന്നു, എന്റെ വീടിന് മുറിവേറ്റിരിക്കുന്നു: ഇന്ത്യക്ക് സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര

  കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയനുഭവിക്കുന്ന ഇന്ത്യക്ക് വേണ്ടി സഹായം അഭ്യർഥിച്ച് നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് പ്രിയങ്ക സഹായം അഭ്യർഥിക്കുന്നത്. ഇന്ത്യ എന്റെ വീടാണ്. എന്റെ വീട് മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ്. ആശുപത്രികളിൽ താങ്ങാവുന്നതിലധികം രോഗികൾ. ഓക്‌സിജൻ കിട്ടാനില്ല. ഐസിയുവിൽ സ്ഥലമില്ല. ശ്മശാനങ്ങൾ നിറയുന്നു. ആഗോള സമൂഹമെന്ന നിലയിൽ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക പറയുന്നു.

Read More

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

  സംവിധായകനും ഛായാഗ്രഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. പി സി ശ്രീറാമിന്റെ സഹായി ആയിട്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. തേൻമാവിൻ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. കന്നി ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി കാതൽദേശമാണ് ആദ്യ തമിഴ് ചിത്രം. മുതൽവൻ, ബോയ്‌സ്, ശിവാജി തുടങ്ങിയ വൻ ചിത്രങ്ങളിൽ പങ്കാളിയായി. ഹിന്ദിയിൽ ജോഷ്, കാക്കി തുടങ്ങിയ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കനാ കണ്ടേൻ,…

Read More

വാക്‌സിനെതിരായ പ്രചാരണം: വാക്‌സിൻ വാങ്ങാൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് കോടതി

  കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഷീൽഡ് വാക്‌സിൻ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിൽ അടയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. ഈ വ്യവസ്ഥയിൽ താരത്തിന് മുൻകൂർ ജാമ്യം കോടതി അനുവദിച്ചു കൊവിഡ് വാക്‌സിനെടുത്ത നടൻ വിവേകിന്റെ മരണത്തിന് പിന്നാലെയാണ് വാക്‌സിനെതിരെ മൻസൂർ അലി ഖാൻ പരാമർശം നടത്തിയത്. വിവേകിന്റെ മരണത്തിന് കാരണം വാക്‌സിൻ എടുത്തത് കൊണ്ടാണെന്നായിരുന്നു നടന്റെ…

Read More