തമിഴ് നടനും ഛായാഗ്രഹകനുമായ ഷമൻ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു

  തമിഴ് നടനും ഛായാഗ്രഹകനുമായ ഷമൻ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു. 43 വയസ്സായിരുന്നു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴ് സിനിമയിൽ ഛായാഗ്രഹകനായാണ് ഷമൻ മിത്രുവിന്റെ തുടക്കം. ഏതാനും സിനിമകളിലും അഭിനയിച്ചു. തൊരട്ടൈ എന്ന ചിത്രത്തിലാണ് ആദ്യമായി ഷമൻ മിത്രു അഭിനയിച്ചത്.

Read More

ദേശീയ ചലചിത്ര അവാർഡ് ജേതാവ് കൂടിയായ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു

  വാഹനാപാകടത്തിൽ ഗുരുതരമായി പരുക്കേറ്റ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു. 38 വയസ്സായിരുന്നു. ബംഗാളൂരു ജെപി നഗറിൽ വെച്ച് ശനിയാഴ്ച നടന്ന വാഹനാപാകടത്തിലാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സഞ്ചാരി വിജയ്ക്ക് പരുക്കേറ്റത്. വിജയും സുഹൃത്ത് നവീനും സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. സഞ്ചാരി വിജയുടെ തലയ്ക്കാണ് പരുക്കേറ്റിരുന്നത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാനു അനവല്ല അവളു എന്ന ചിത്രത്തിലെ…

Read More

നയൻതാര ചിത്രം ‘നെട്രിക്കണ്ണ്’ ഒ.ടി.ടി റിലീസിന്

നയൻതാര ചിത്രം ‘നെട്രികണ്ണ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപോർട്ട്. ത്രില്ലർ ചിത്രമായ നെട്രികണ്ണിൽ അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വിഗ്നേശ് ശിവൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മിലിന്ദ് റാവുവാണ്. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമാണ് നെട്രികണ്ണ്. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേര്, അനുമതി വാങ്ങിയിട്ടാണ് നയൻതാര ചിത്രത്തിനായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. മലയാളി താരം അജ്മൽ അമീര്‍ ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുമെന്ന വാർത്തകളും…

Read More

വിഖ്യാത ബംഗാളി ചലചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

  ബംഗാളി ചലച്ചിത്ര സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഡയാലിസിസിന് വിധേയനായിരുന്നു. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുണ്ട്. ബുദ്ധദേബിന്റെ അഞ്ച് ചിത്രങ്ങള്‍ ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.

Read More

ബോളിവുഡ് നടി യാമി ഗൗതമും സംവിധായകൻ ആദിത്യ ധറും വിവാഹിതരായി

  ബോളിവുഡ് നടി യാമി ഗൗതമും വിവാഹിതയായി. ബോളിവുഡ് സംവിധായകൻ ആദിത്യ ധറുമാണ് വരൻ . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും പ്രാർഥനകളും ആശംസകളും ആഗ്രഹിക്കുന്നുവെന്ന് ഇരുവരും സമൂഹ മാധ്യമത്തിൽ കുറിച്ചു.

Read More

വണ്ണില്‍ മമ്മൂട്ടി  ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു; മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുമ്പോ എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിക്കണ്ട’; റോള്‍ ആദ്യം നിരസിച്ചുവെന്ന് അസീസ് നെടുമങ്ങാട്

വണ്ണില്‍ മമ്മൂട്ടി  ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അസീസ് നെടുമങ്ങാടാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തത്. ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂട്ടിയെ വെച്ച് ഓടിക്കുന്ന് പേടിച്ചാണ് സീന്‍ വേണ്ടെന്ന് വെച്ചതെന്ന് അസീസ് പറഞ്ഞു.  റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖ  പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ . ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂക്കയെ എവിയെങ്കിലും കൊണ്ട് പോയി വീഴ്ത്തിയാലോ എന്ന് ഭയന്ന് അത് വേണ്ടെന്ന് വെച്ചു. പക്ഷെ അവസാനം മമ്മൂക്ക തന്നെ അസീസ് ചെയ്താല്‍ മതിയെന്ന് പറയുകയായിരുന്നു. തുടർന്ന്…

Read More

ജനപ്രിയ ടെലിവിഷൻ പരമ്പര പാടാത്ത പൈങ്കിളിയില്‍ നിന്നും പിൻമാറിയ നടന്‍ സൂരജിന് പറയാനുള്ളത്

ജനപ്രിയ ടെലിവിഷൻ പരമ്പര പാടാത്ത പൈങ്കിളിയില്‍ നിന്നുളള നടന്‍ സൂരജിന്റെ പിന്മാറ്റം ആരാധകരെ വലിയ ദുഖത്തിലാഴ്ത്തിയിരുന്നു . ആരോഗ്യ പ്രശ്നങ്ങളാണ് നടൻ  പിന്മാറാൻ കാരണം. ഇപ്പോൾ  തന്‌റെ പേരില്‍ പണപ്പിരിവ് നടത്തുന്ന ആള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൂരജ്. കുറച്ചുദിവസങ്ങളായി ഞാന്‍ അറിഞ്ഞൊരു കാര്യം നിങ്ങളെ അറിയിക്കാതിരിക്കാന്‍ പറ്റുന്നില്ലെന്ന മുഖവുരയോടെയാണ് നടൻ  തന്റെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പ്  വെളിപ്പെടുത്തുന്നത്. എന്റെ സുഹൃത്തെന്ന വ്യാജേനെ, എന്റെ ഫോട്ടോസും കാര്യങ്ങളും ഇട്ട്. എനിക്ക് അസുഖമാണ്. സൂരജ് മാനസികമായിട്ടും സാമ്ബത്തികമായിട്ടും ഭയങ്കര ബുദ്ധിമുട്ട്…

Read More

നീട്ടി വളർത്തിയ മുടിയും താടിയും: മമ്മൂക്കയുടെ പുതിയ ചിത്രം വൈറൽ

  സമൂഹമാധ്യമങ്ങളിൽ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് സ്വന്തം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ‘വീട്ടില്‍ കഴിയുക, സുരക്ഷിതരായിരിക്കുക’ എന്ന ക്യാപ്ഷന്‍ നൽകിക്കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത് നീലയിൽ വെള്ള വരകളുള്ള ഷർട്ട് ധരിച്ച് സോഫയിലിരിക്കുന്നതാണ് ചിത്രം. നീട്ടി വളർത്തിയിരിക്കുന്ന മുടിയും താടിയുമാണ് ഈ തവണ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം…

Read More

പ്രശസ്ത സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു. അറിയപ്പെട്ട ന്ന സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരനായ പട്ടം സ്റ്റാൻലിയുടെ മകളാണ് മഞ്ജുസ്റ്റാൻലി. ഒരു മകൾ ഉണ്ട്. സിനിമയിലും സീരിയലിലും ക്യാരക്ടർ റോളുകൾ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. അജിമേടയിലിന്റെ പുതിയ സിനിമയായ ഫെയർ ആൻ്റ് ലൗലിയിൽ അഭിനയിക്കുകയായിരുന്നു, നിരവധി സിനിമ സീരിയൽ പ്രവർത്തകർ ആണ് ആദരാഞ്ജലികൾ നൽകികൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തുന്നത്….

Read More

ദുരിതപൂരിതമായ 20 ദിവസം, ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ വീട്ടിലേക്ക് മടങ്ങുന്നു: നടന്‍ കൈലാസ് നാഥ്

ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിന് പിന്നാലെ നടന്‍ കൈലാസ് നാഥ് വീട്ടിലേക്ക് മടങ്ങി. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിച്ച് ചികിത്സയിലായിരുന്നു കൈലാസ് നാഥ്. അസുഖം ഭേദമായതായി വീട്ടിലേക്ക് മടങ്ങിയ വിവരം കൈലാസിന്റെ സുഹൃത്ത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നടന്‍ സജിന്‍ ആയിരുന്നു ആദ്യം കൈലാസിന്റെ അവസ്ഥ പങ്കുവച്ച് രംഗത്തെത്തിയത്. നടന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും സജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കൈലാസ് പറഞ്ഞ വാക്കുകള്‍ കുറിച്ചാണ് സുരേഷ് കുമാറിന്റെ…

Read More