സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍: മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരിക്കും നടന് ആദരവ് നല്‍കുകയെന്നും മന്ത്രി അറിയിച്ചു. 1971 ഓഗസ്റ്റ് ഏഴിനാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ റിലീസ് ചെയ്തത്. സിനിമയില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു നടന്‍ അവതരിപ്പിച്ചത്. അതേസമയം, വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത…

Read More

പ്രണയ സാക്ഷാത്കാരം: നടൻ ആന്റണി വർഗീസ് വിവാഹിതനായി

യുവനടൻ ആന്റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്‌സാണ് അനീഷ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നതും. ജെല്ലിക്കെട്ട്, സ്വാതന്ത്ര്യം അർധരാത്രിയിൽ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.

Read More

കെ.ടി.എസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം; ‘ബ്ലാസ്‌റ്റേഴ്‌സ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

അജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്ലാസ്റ്റേഴ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നന്ദ കുമാര്‍ എ.പി, മിഥുന്‍ ടി ബാബു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. അമീറാ, അഞ്ജന, സിനോജ്…

Read More

സിനിമാ നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: സിനിമാ നടന്‍ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ ചലച്ചിത്രലോകത്തെത്തുന്നത്. ശ്രീകൃഷണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ബാവ അനിയന്‍ബാവ, അമ്മ അമ്മായിയമ്മ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

Read More

വെറും റീൽ ഹീറോ ആകരുത്: വിജയ്‌ക്കെതിരെ കോടതിയുടെ രൂക്ഷ വിമർശനം, ഒരു ലക്ഷം രൂപ പിഴയും

നടൻ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിമർശനം. സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആകരുതെന്ന് കോടതി വിമർശിച്ചു. ഹർജി ഹൈക്കോടതി തള്ളി. പിഴത്തുകയായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ജനങ്ങൾക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ഒഴിവാക്കണമെന്ന്…

Read More

പ്രശസ്ത സംഗീത സംവിധായകന്‍ കെ. ബാബുരാജ് അന്തരിച്ചു

  മലപ്പുറം: പ്രശസ്ത സംഗീത സംവിധായകൻ പൂക്കോട്ടൂർ അറവങ്കര കൊറളിക്കാട് ബാബുരാജ് (53)​ അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ അറവങ്കരയിലെ തറവാട്ടു ശ്മശാനത്തില്‍ സംസ്കരിച്ചു. നിരവധി പ്രശസ്ത ഗായകർ ബാബുരാജ് ഈണം നൽകിയ പാട്ടുകൾ പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി, കെ ജയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി. ദേവഗീതം, സായി വന്ദന, തേനിശൽ, ദേവി വരദായിനി, ജയജയ ഭൈരവി…

Read More

അമ്പളി ദേവിയുടെ പരാതി: സീരിയൽ നടൻ ആദിത്യൻ ജയന് മുൻകൂർ ജാമ്യം ലഭിച്ചു

  സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആദിത്യൻ ചൊവ്വാഴ്ച ചവറ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. അറUpസ്റ്റ് രേഖപ്പെടുത്തിയാൽ അന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണം. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

Read More

ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യം ജൂലൈ 9ന് മുതൽ യു. എസ്സിൽ തിയ്യറ്റർ റിലീസിന് ഒരുങ്ങുന്നു

  ജൂലൈ 8, 2021: വ്യത്യസ്ത സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ജൂലൈ 9ന് മുതൽ യു. എസ്സിൽ തിയ്യറ്റർ റിലീസിന് ഒരുങ്ങുന്നു. ഷിജോ കെ ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ, ജിതിൻ പുത്തൻചേരി, നീരജ രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന ഈ ചിത്രം, ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരിക്കുന്ന മരിയയുടെയും ജിതിൻറെയും കഥ പറയുന്നു. ഇരുവരും നടത്തുന്ന കാർ…

Read More

സൈക്കിളോടിക്കുന്നതാണ് നല്ലത്; ഇന്ധനവില വർധനവിനെ ട്രോളി സണ്ണി ലിയോൺ

ഇന്ധനവില വർധനവിൽ ഭരണകൂടത്തെ ട്രോളി ബോളിവുഡ് താരം സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്ന് സണ്ണി ലിയോൺ ഫേസ്ബുക്കിൽ കുറിച്ചു. സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.

Read More

ശിവകാമി രാജമാത ആയതെങ്ങനെ: ബാഹുബലി വെബ് സിരീസ്, നായികയായി വാമിഖ

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ പ്രധാന കഥാപാത്രമായ ശിവകാമി ദേവിയെ കേന്ദ്ര കഥാപാത്രമാക്കി വെബ് സിരീസ് ഒരുങ്ങുന്നു. ശിവകാമിയുടെ കുട്ടിക്കാലവും യൗവനവുമാണ് സിരീസിൽ അവതരിപ്പിക്കുക. ശിവകാമി രാജമാതയായി മാറുന്നതാണ് സിരീസിൽ പറയുന്നത് മലയാളികൾക്കും സുപരിചിതയായ വാമിഖ ഗബ്ബിയാണ് ശിവകാമിയുടെ വേഷത്തിൽ എത്തുന്നത്. ബാഹുബലി-ബിഫോർ ദി ബിഗിനിംഗ് എന്നാണ് സിരീസിന്റെ പേര്. ദേവകട്ട, പ്രവീൺ സറ്റർ എന്നിവരാണ് സംവിധാനം. രാജമൗലി, പ്രസാദ് ദേവനിനി എന്നിവരും നെറ്റ് ഫ്‌ളിക്‌സിനൊപ്പം നിർമാണത്തിൽ പങ്കാളികളാകും. ഒരു മണിക്കൂർ വീതമുള്ള ഒമ്പത് ഭാഗങ്ങളായാണ് സിരീസ്…

Read More