ഈശോ സിനിമക്കെതിരെ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ഏതാനും വൈദികരം പി സി ജോർജുമാണ് സിനിമക്കെതിരെ രംഗത്തുവന്നത്.