മലയാള സിനിമയില്‍ വീണ്ടും സ്വപ്‌നകൂട്ടുകെട്ട്; അല്‍ഫോണ്‍സ് പുത്രനും പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്നു; ‘ഗോള്‍ഡ്’ ചിത്രീകരണം ആരംഭിച്ചു
സൂപ്പര്‍ ഹിറ്റായ ‘പ്രേമം’ സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ‘ഗോള്‍ഡ്’ ആലുവയിലാണ് ചിത്രീകരണം ആരംഭിച്ചത്. സെപ്റ്റംബര്‍ നാലാം വാരം മുതല്‍ പൃഥ്വിരാജ് സെറ്റില്‍ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. പൃഥ്വി വീണ്ടും സംവിധായകന്റെ വേഷത്തിലെത്തുന്ന ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലുങ്കാനയില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. മോഹന്‍ലാല്‍, മീന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമയില്‍ പൃഥ്വിരാജ് സംവിധായകന്റെയും നടന്റെയും റോളില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്റെ…