അഖിൽ അക്കിനേനി ചിത്രത്തിൽ വില്ലനാകാൻ മമ്മൂട്ടി
മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ. അഖിൽ അക്കിനേനി നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം ‘ഏജന്‍റി’ൽ അദ്ദേഹം വില്ലനായെത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈറാ നരസിംഹ റെഡ്ഡിയുടെ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടിയിൽ നിന്നോ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നോ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തി;ൽ അഖിൽ ഒരു സ്പൈ ഏജന്റായാകും എത്തുക. പുതുമുഖം സാക്ഷി വൈദ്യയാണ്…