വിജയ്ക്ക് റഹ്മാൻ്റെ പാട്ട് ഇഷ്ടപ്പെട്ടില്ല; മാറ്റി ചെയ്യേണ്ടി വന്നു: സംഭവിച്ചത് വെളിപ്പെടുത്തി നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍
ദളപതി വിജയ്-ഏആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക പാട്ടുകളും തരംഗമായി മാറിയിരുന്നു. വിജയുടെ നിരവധി സിനിമകള്‍ക്കായി പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് റഹ്മാന്‍. മെലഡി ഗാനങ്ങളും ഫാസ്റ്റ് സോംഗ്‌സും അടക്കം ഈ കൂട്ടുകെട്ടില്‍ ആരാധകര്‍ ഏറ്റെടുത്തു. ഏറ്റവുമൊടുവിലായി ബിഗില്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രത്തിന് വേണ്ടിയാണ് റഹ്മാന്‍ പാട്ടുകള്‍ ഒരുക്കിയത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തില ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദളപതി വിജയുടെ അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിനും ഏആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. 2007ല്‍…