പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ ചിത്രം പാപ്പനിലെ ചിത്രം പുറത്തുവിട്ട് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമം വഴിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതുകൊണ്ടുതന്നെ പാപ്പനിലെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഇതും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മഹീന്ദ്ര ഥാറിന് മുന്നില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയും പിന്നിലായി ഗോകുലും നില്‍ക്കുന്നതാണ് ചിത്രം.
പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് ‘പാപ്പന്‍’. സുരേഷ്‌ഗോപിയോടൊപ്പം സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്.