ഇന്ധനവില വർധനവിൽ ഭരണകൂടത്തെ ട്രോളി ബോളിവുഡ് താരം സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്ന് സണ്ണി ലിയോൺ ഫേസ്ബുക്കിൽ കുറിച്ചു. സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.