തല അജിത്തിൻ്റെ 61-ാം ചിത്രം; വലിമൈ ടീം വീണ്ടും ഒന്നിക്കുന്നു
അജിത്തിനെ നായകനാക്കി എച്ച്.വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് വലിമൈ. സമീപകാലത്തു ഏറ്റവും അധികം ചർച്ചയാക്കപ്പെട്ട സിനിമയാണിത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. ഈ സിനിമയുടെ അതെ ടീം വീണ്ടും ഒന്നിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ നിർമാതാവായ ബോണി കപൂറാണ് അജിത്ത് ആരാധകർക്കു ആവേശം പകരുന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്. തന്റെ അടുത്ത സിനിമ എച്ച്.വിനോദിനും അജിത്ത് കുമാറിനുമൊപ്പമാണെന്ന് ദി ഹിന്ദുവിനു കൊടുത്ത അഭിമുഖത്തിൽ പറയുന്നു. അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമായിരിക്കും…