ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. രാവിലെ 11ന് ഡൽഹി വിജ്ഞാൻ ഭവനിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും…

Read More

സ്റ്റൈലിഷ് ലുക്കിൽ ധനൂഷ്; ‘നാനെ വരുവേൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്‌

ധനൂഷ് നായകനാകുന്ന ‘നാനെ വരുവേൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ധനൂഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് ധനൂഷ് പുതിയ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. ഇന്ദുജയാണ് ചിത്രത്തിൽ ധനൂഷിന്റെ നായികയായി എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. യാമിനി യജ്ഞമൂർത്തിയാണ് സിനിമയുടെ ഛായാഗ്രഹകൻ. മുന്ന് മാസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി അടുത്ത വർഷം ആദ്യം റിലീസ്…

Read More

ഉത്സവപ്രതീതി ഉണര്‍ത്തി ‘അണ്ണാത്തെ’ ടീസര്‍; ചര്‍ച്ചയായി രജനിയുടെ മറ്റ് സിനിമകളിലെ സാമ്യം

  രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്. ഉത്സവത്തിമിര്‍പ്പിലുള്ള ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് ആരാധകരെ തൃപ്ത്തിപ്പെടുത്തുന്നതായിരിക്കും എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ രജനിയുടെ ആക്ഷന്‍ സീനുകളുമാണ് ഡയലോഗുകളുമാണ് ഹൈലൈറ്റ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂരി,…

Read More

സൈന ഓഡിയോ & വീഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്ക്; സൈന മോഷൻ പിക്ചേഴ്സ് എന്ന പേരിൽ കാലെടുത്തു വയ്ക്കുന്നു

  ‘മധുരം ജീവാമൃതബിന്ദു’ എന്ന ചിത്രത്തിലൂടെ  വിനോദവ്യവസായ മേഖലയിലെ പ്രധാന ബ്രാൻഡായ സൈന ഓഡിയോ & വീഡിയോ  ചലച്ചിത്ര നിർമ്മാണത്തിലേക്ക് സൈന മോഷൻ പിക്ചേഴ്സ് എന്ന പേരിൽ കാലെടുത്തു വയ്ക്കുന്നു വിനോദമേഖലയിലെ പലവ്യവസായങ്ങളിലും കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു സൈന, സിനിമ ആസ്വാദകർക്കായി  ഗുണമേന്മയുള്ളതും കലാമൂല്യമുള്ളതുമായ നല്ല സിനിമകൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് നിർമാണത്തിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത് 13 ഒക്ടോബർ 2021: വിനോദവ്യവസായ മേഖലയിലെ പ്രധാന ബ്രാൻഡായ സൈന ഓഡിയോ & വീഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്ക് സൈന മോഷൻ പിക്ചേഴ്സ്…

Read More

‘ദി ഗ്രേറ്റ് എസ്‌കേപ്പ്’; ബാബു ആന്റണിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മലയാള സിനിമയുടെ ആക്ഷൻ താരം ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജെ.എൽ സന്ദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സൗത്ത് ഇന്ത്യൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുില്ല. ഒമർ ലുലു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ബാബു ആന്റണി നായകനാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തു…

Read More

സുരേഷ് ഗോപിയുടെ “കാവല്‍” റിലീസ് തിയതി പ്രഖ്യാപിച്ചു

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 25-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മാണം. രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, ഇവാന്‍ അനില്‍,…

Read More

ഇന്ദ്രന്‍സിന്‍റെ ‘ഹോം’ ബോളിവുഡിലേക്ക്

അഭിനയവ് മികവ് കൊണ്ട് ഇന്ദ്രന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഹോം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം നേടിയ സിനിമ ഇപ്പോള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക ഫ്രൈഡേ ഫിലിംസിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരിക്കും…

Read More

ജ്യോതികയുടെ അമ്പതാം ചിത്രം; ‘ഉടൻപിറപ്പെ’ യുടെ ട്രെയിലർ പുറത്തുവിട്ടു

ജ്യോതികയുടെ കരിയറിലെ അമ്പതാമത്തെ ചിത്രമായ ‘ഉടൻപിറപ്പെ’ യുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ശശികുമാർ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ശരവണൻ ആണ്. ജാതി രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ചിത്രം ആമസോൺ പ്രൈമീലൂടെ ഈ മാസം 14 നു പ്രേക്ഷകർക്കു മുന്നിലെത്തും. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമുദ്രകനി, സൂരി, കാളിയരശൻ ,നിവേദിത, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.ഇമ്മനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ആർ. വേൽരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സൂര്യ…

Read More

സാമന്തയുടേയും നാഗചൈതന്യയുടേയും വേര്‍പിരിയലിനെക്കുറിച്ച് നാഗാര്‍ജുന; തികച്ചും ദൗർഭാഗ്യകരം

  സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തില്‍ പ്രതികരണവുമായി തെലുങ്ക് താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന രംഗത്ത്. ഈ തീരുമാനം തികച്ചും ദൗർഭാഗ്യകരമാണെന്നും ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകട്ടെയെന്നും താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘വേദനിക്കുന്ന ഹൃദയത്തോടെ പറയട്ടെ, സാമന്തയ്ക്കും നാഗചൈതന്യയ്ക്കുമിടയില്‍ സംഭവിച്ചത് ദൗർഭാ​ഗ്യകരമായ കാര്യമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നത് എല്ലാം എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങൾ എന്നും ഓര്‍ത്തുവയ്ക്കും. അവൾ…

Read More

സൂര്യയുടെ ‘ജയ് ഭീം’ നവംബർ 2 ന്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ

ചെന്നൈ: സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘ജയ് ഭീ’മിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിൻറെ റിലീസ് തീയതി ആമസോൺ പ്രൈം വീഡിയോ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം നവംബറിൽ എത്തുമെന്ന് പ്രൈം വീഡിയോ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ദീപാവലി റിലീസ് ആയി നവംബർ 2ന് ചിത്രം എത്തുമെന്നാണ് പുതിയ പ്രഖ്യാപനം. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമാണ്. ചിത്രത്തിൽ…

Read More