ബില്ലടച്ചില്ല; കാളിദാസ് ജയറാം അടങ്ങുന്ന സിനിമാ സംഘത്തെ ഹോട്ടലിൽ തടഞ്ഞുവെച്ചു

സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. സിനിമ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പേ കാളിദാസ് ഹോട്ടൽ വിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചർച്ചക്കൊടുവിൽ നിർമാണ കമ്പനി പണം…

Read More

വണ്ണിയാർ സമുദായത്തിന്റെ ഭീഷണി; നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ

വണ്ണിയാർ സമുദായത്തിന്റെ ഭീഷണി; നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ ജയ് ഭീം സിനിമയുമായുള്ള വിവാദത്തെ തുടർന്ന് നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ചെന്നൈ ടി നഗറിലെ വസതിക്കാണ് പോലീസ് കാവൽ. സൂര്യക്കെതിരെ വണ്ണിയാർ സമുദായ നേതാക്കൾ ആക്രമണ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വണ്ണിയാർ സംഘം സൂര്യക്കും ജ്യോതികക്കും സംവിധായകൻ ടി ജെ ജ്ഞാനവേലിനും നോട്ടീസ് അയച്ചിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നും…

Read More

50 കോടി ക്ലബിൽ ഇടം പിടിച്ച് ദുൽഖർ സൽമാന്‍റെ ‘കുറുപ്പ്’

50 കോടി ക്ലബിൽ ഇടം പിടിച്ച്  ദുൽഖർ സൽമാന്‍ നായകനായി എത്തിയ കുറുപ്പ്. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും ചിത്രത്തിന് വന്‍ തിരക്കാണ്. ആദ്യദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ കുറുപ്പ് ലൂസിഫറിന്‍റെ കളക്ഷൻ റെക്കോർഡുകളും പിന്നിലാക്കിയിരുന്നു.  ദുൽഖർ തന്നെ ഈ സന്തോഷം ഔദ്യോഗികമായി പുറത്ത് വിട്ടു. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ 50 ശതമാനം മാത്രം പ്രവേശനാനുമതി ഉള്ളപ്പോഴാണ് കുറുപ്പ്…

Read More

കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി

ഇന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന മലയാളം ഗാനം  നിഹാല്‍ സാദിഖ് ,ഹരിനി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രമുഖ ഗായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവി ക്രിയേഷന്റെ സോഷ്യല്‍ മീഡിയ…

Read More

മരക്കാർ വിവാദം തീരുന്നില്ല; തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികളുമായി ആന്റണി പെരുമ്പാവൂർ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂർ തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികൾ വെച്ചു. നേരത്തെ റിലീസുമായി ബന്ധപ്പെട്ട് യാതൊരു ഉപാധികളുമില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു ഡിസംബർ 2 മുതൽ മരക്കാർ ദിവസവും നാല് ഷോ കളിക്കണം. ആദ്യവാരം സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും അതിന് ശേഷം പ്രദർശിപ്പിക്കുന്നതിന്റെ 50 ശതമാനവും മിനിമം ഗ്യാരന്റിയും നൽകണമെന്നാണ് ഉപാധി എന്നാൽ…

Read More

ട്വിസ്റ്റിൻമേൽ ട്വിസ്റ്റ്: മരക്കാർ തീയറ്റർ റിലീസിന്; ഡിസംബർ രണ്ടിന് പ്രദർശനത്തിനെത്തും

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ഉപാധികളൊന്നുമില്ലാതെയാകും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുക. മന്ത്രി സജി ചെറിയാനും നിർമാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം മന്ത്രി സജി ചെറിയാനാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. നേരത്തെ ചിത്രം ഒടിടി റിലീസിന് നൽകിയതായി ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. സാമ്പത്തിക ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകളിലേക്ക് എത്തിച്ചതെങ്കിലും സിനിമാ വ്യവസായത്തിന്റെ…

Read More

ആരാധകര്‍ കാത്തിരുന്ന താര വിവാഹം, ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

മിനിസ്‌ക്രീന്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പരിചയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങ് വളരെ സ്വകാര്യമായിട്ടാണ് നടത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും പ്രണയ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ഇന്റര്‍കാസ്റ്റ് മാര്യേജ് എന്ന നിലയിലുള്ള യാതൊരു കുഴപ്പങ്ങളും ഇല്ലാതെ കുടുംബക്കാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ചന്ദ്രയുടെയും ടോഷിന്റെയും…

Read More

ആദ്യകാല സിനിമാ നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

ആദ്യകാല സിനിമാ നടനും നാടക പ്രവർത്തകനുമായ ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ് എന്ന ആലപ്പി ലത്തീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. അമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയ അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നിലവിൽ ആലപ്പുഴയിൽ പുരാവസ്തു വ്യാപാരം നടത്തുകയായിരുന്നു. ഖബറടക്കം ആലപ്പുഴ മസ്താൻ പള്ളി കിഴക്കേ ജുമാ മസ്ജിദിൽ നടന്നു.

Read More

450 സ്‌ക്രീനിൽ കുറുപ്പ് രണ്ടാഴ്ച കളിക്കും; അഞ്ചല്ല അമ്പത് സിനിമ ഒ.ടി.ടിയിൽ പോയാലും തിയേറ്ററുകൾ നിലനിൽക്കും: ഫിയോക്

  അഞ്ചല്ല അമ്പത് സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ മോഹന്‍ലാലിന്റെ അടുത്ത അഞ്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ആവുമെന്ന് കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജയകുമാറിന്റെ പ്രതികരണം. സിനിമയോ സിനിമാ തിയേറ്ററുകളോ ഒരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ തിയേറ്റര്‍ റിലീസിനോട്…

Read More

മോഹൻലാൽ സിനിമകൾ അടുത്ത കാലത്തൊന്നും തീയറ്ററുകളിലെത്തില്ല; ആരാധകർ നിരാശയിൽ

  മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദം ശരിക്കും തിരിച്ചടിയായത് മോഹൻലാൽ ആരാധകർക്കാണ്. തീയറ്ററിൽ ആഘോഷിക്കേണ്ട പടം വിവിധ സിനിമാ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒടിടി റിലീസിന് പോകുകയാണ്. എന്നാൽ ഇതുമാത്രമല്ല, മോഹൻലാലിന്റെ വരാനിരിക്കുന്ന അഞ്് ചിത്രങ്ങളും ഇനി ഒടിടി റിലീസായിരിക്കുമെന്നാണ് നിർമാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ ഇന്നലെ പറഞ്ഞത്. ഇതോടെ അടുത്ത കാലത്തൊന്നും തീയറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു മരക്കാർ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആന്റണി…

Read More