യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ

യുഎഇയുടെ ഗോൾഡൻ വിസ നടൻ മനോജ്  കെ ജയനും സമ്മാനിച്ചു. ഗോൾഡൻ ജൂബിലി ആഘോഷവേളയിൽ ഗോൾഡൻ വിസ ലഭിച്ചത് ഒരു കലാകാരനെന്ന നിലയിൽ അഭിമാന നിമിഷമാണെന്ന് മനോജ് കെ ജയൻ പറഞ്ഞു. ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യുഎഇയിൽ നിന്ന് കിട്ടുന്ന ഈ വിസ ആദരമാണ്. ഈ രാജ്യത്തെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും മനോജ് കെ ജയൻ പ്രതികരിച്ചു മലയാള സിനിമയിൽ നിന്ന് നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗായിക ചിത്ര, സുരാജ്…

Read More

മോന്റെ നാക്ക് പൊന്നായിരിക്കട്ടെ; മരക്കാർ 500 കോടിയെത്തുമോ എന്ന ചോദ്യത്തിന് മോഹൻലാൽ

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. മോഹൻലാലും കുടുംബവും ഇന്നലെ രാത്രി 12 മണിക്കുള്ള ആദ്യ ഷോ കാണാൻ എറണാകുളം സരിത തീയറ്ററിലെത്തിയിരുന്നു. റിലീസിന് മുമ്പ് തന്നെ പ്രീ ബുക്കിംഗിലൂടെ നൂറ് കോടി കടന്ന ചിത്രമാണ് മരക്കാർ. ചിത്രം അഞ്ഞൂറ് കോടിയിൽ എത്തുമോയെന്ന ചോദ്യത്തിന് മോന്റെ നാക്ക് പൊന്നായിരിക്കട്ടെ എന്ന മറുപടിയാണ് മോഹൻലാൽ നൽകിയത്. ഇന്ത്യൻ സിനിമയുടെ ഒരു മാറ്റമായിരിക്കുമോ മരക്കാർ എന്ന ചോദ്യത്തിന് അങ്ങനെ സാധിക്കട്ടെ എന്നായിരുന്നു താരത്തിന്റെ…

Read More

‘മരക്കാര്‍ തിയറ്ററില്‍ കാണേണ്ട സിനിമ’: ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് മോഹന്‍ലാല്‍

മരക്കാർ സിനിമയുടെ റിലീസ് അഘോഷമാക്കി ആരാധകർ. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. സിനിമ കാണാൻ തിയറ്ററില്‍ നടൻ മോഹൻലാലും കുടുംബവുമെത്തി. പുലർച്ചെ 12.30ന് കൊച്ചിയിലെ തിയറ്ററിലാണ് മോഹന്‍ലാല്‍ സിനിമ കാണാനെത്തിയത്. മലയാള സിനിമയ്ക്ക് മരക്കാർ ഒരു നല്ല മാറ്റം ആകട്ടെയെന്ന് മോഹൻലാൽ പറഞ്ഞു- “തീര്‍ച്ചയായും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണിത്. ഭാഗ്യവശാല്‍ സിനിമ തിയറ്ററിലെത്തിക്കാന്‍ പറ്റി. വളരെയധികം സന്തോഷം. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തിയറ്ററില്‍ കാണാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍….

Read More

അന്താരാഷ്ട്ര ചലചിത്രോത്സവം: ജാപ്പനീസ് ചിത്രം റിംഗ് വാൻഡറിംഗിന് സുവർണ മയൂരം

52ാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് പര്യവസാനം. ജാപ്പനീസ് ചിത്രം റിംഗ് വാൻഡറിംഗ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത മയൂരം വാക്ലേവ് കാൻഡ്രങ്കക്കാണ്. ചിത്രം സേവിംഗ് വൺ ഹു വാസ് സെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാർലറ്റിലെ അഭിനയത്തിന് ആഞ്ജലീന മൊളിന മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.  മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായകൻ, നടി, നടൻ എന്നിവർക്ക് രജത മയൂരവും…

Read More

കുറുപ്പിൽ വലിയ ബുദ്ധിമുട്ട് അതായിരുന്നു; സമയം എടുക്കാനുള്ള കാരണം വെളിപ്പെടുത്തി ദുൽഖർ

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കുറുപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് കുറുപ്പിന് ലഭിക്കുന്നത്. റിയൽ ലൈഫ് കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദുൽഖറിനോടെപ്പം ശോഭിത ധുലിപാല, ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിങ്ങനെ വലിയ താരനിരയാണ് കുറുപ്പിൽ അണിനിരനിന്നിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കഴ്ച…

Read More

സിബിഐ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കും; ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സേതുരാമയ്യര്‍ സിബിഐ യുടെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുന്നത്. മമ്മൂട്ടി എസ് എൻ സ്വമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 1988 ൽ പുറത്ത് ഇറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു….

Read More

ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി കള; അഭിമാന നിമിഷമെന്ന് ടൊവിനോ

  ടൊവീനോ പ്രധാനവേഷത്തിലെത്തിയ ചിത്രം കള ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കള ടീമിന് ഇത് അഭിമാന നിമിഷം എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കളയുടെ തിയേറ്റര്‍ റിലീസ്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.ചിത്രത്തിന്റെ അവതരണ ശൈലിയെയും സംവിധാന മികവിനെയും കുറിച്ച് മികച്ച പ്രതികരണമാണ് കിട്ടിയത്. പിന്നീട് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. രോഹിത്ത് വി എസ്…

Read More

മമ്മുക്ക അന്ന് വഴക്ക് പറഞ്ഞ ലൈറ്റ് ഓപ്പറേറ്റര്‍ ഇന്നാരാണെന്നറിയാമോ; സലിം കുമാര്‍ പറയുന്നു

  മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത അനുഭവം വിവരിച്ച് നടന്‍ സലിം കുമാര്‍. സുകുമാരി, കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യനായിരുന്നു. ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്. ‘പയ്യന്‍ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യനായിരുന്നു. എന്നാലും വല്ലപ്പോഴും തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന…

Read More

നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതായും തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് കമൽഹാസൻ അറിയിച്ചു. കൊവിഡ് നമ്മളെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു. ചെന്നൈയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് താരം ഇപ്പോൾ

Read More

തമിഴ്‌നാട്ടിലും ‘നങ്കൂരം’ ഉറപ്പിച്ച് മരക്കാര്‍; മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് റെക്കോര്‍ഡ് സ്‌ക്രീനുകളില്‍; മലയാള സിനിമയ്ക്ക് ചരിത്ര നിമിഷം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് 350 സ്‌ക്രീനുകളില്‍. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ തുടക്കമാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ തിയറ്റില്‍ മാത്രം 30 ഷോകളാണ് ഒരു ദിവസം നടക്കുക. മലയാളത്തിലും തമിഴിലും തെലുങ്കിലും വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പലയിടത്തും സിനിമയുടെ  ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററുകളില്‍ എയ്യുന്നത്.മകരളത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ…

Read More