സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 25-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മാണം.
രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-രഞ്ജിന്‍ രാജ്,എഡിറ്റര്‍-മന്‍സൂര്‍ മുത്തൂട്ടി, കല-ദിലീപ് നാഥ്, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-നിസ്സാര്‍, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യകല-ഓള്‍ഡ് മങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സനല്‍ വി ദേവന്‍, ശ്യാമന്‍തക് പ്രദീപ്, പ്രൊഡക്സ്ന്‍ എക്സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.