മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍. ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങിയെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കാറിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു ആന്റണി.
‘മരക്കാര്‍ സിനിമയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവില്‍ അത് പൂര്‍ത്തിയായപ്പോഴും തിയേറ്റര്‍ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്. എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇപ്പോള്‍ എന്റെ മനസ്സില്‍.’-ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
‘നിലവില്‍ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ല. .ഇതൊരു വലിയ സിനിമയാണ്. ഇനിയും റിലീസ് നീട്ടിക്കൊണ്ടു പോകാനാകില്ല. തിയേറ്ററിലും ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്നത് പരിഗണനയിലില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റു വഴികളെ കുറിച്ച് ആലോചിക്കേണ്ടി വരും.’-ആന്റണി വ്യക്തമാക്കി.