മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വ്യാപകമാവുന്നതിനിടെ വിഷയത്തിൽ തന്റെ പഴയ പ്രതികരണം പങ്കുവച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ.
2006 ഫെബ്രുവരിയിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവുമാണ് ഫേസ്ബുക്കിലൂടെ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘ ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി’ എന്ന തന്റെ വാദം അദ്ദേഹം ആവർത്തിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അതിന്റെ പ്രഹരം താങ്ങാൻ കഴിയാതെ കീഴ് നദീതട പ്രാന്തത്തിൽ നിലനിൽക്കുന്ന മൂന്ന് കൂറ്റൻ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകുമെന്നും അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ അപകടത്തിലാകുമെന്നും അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാർ ടൈഗർ റിസർവിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.- അച്യുതാന്ദൻ കുറിച്ചു.