ഇടുക്കി: ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ. ഏലപ്പാറ, കരിമ്പന്‍, ചപ്പാത്ത്, കാഞ്ചിയാര്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി. 137.35 അടിയായാണ് വര്‍ധിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്.,
2,200 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഡാമില്‍ നിന്ന് കൊണ്ടുപോകുന്നത്. ജലനിരപ്പ് 138 അടിയിലേക്ക് ഉയര്‍ന്നാല്‍ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നല്‍കും.