മുംബൈ: ലഹരിക്കേസില്‍ ബോളിവുഡ് നടി അനന്യ പാണ്ഡെ ഇന്ന് എന്‍സിബിയുടെ ചോദ്യംചെയ്യലിന് ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് അനന്യ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് അനന്യ പാണ്ഡെ എന്‍.സി.ബിയോട് ആവശ്യപ്പെട്ടിരുന്നു. അനന്യയുടെ ആവശ്യം എന്‍.സിബി അംഗീകരിച്ചു.
മറ്റൊരു ദിവസം ഹാജരാകാന്‍ അനന്യക്ക് നോട്ടീസ് അയക്കുമെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു. നേരത്തെ രണ്ട് തവണ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച് തെളിവു ലഭിച്ചെന്നാണ് എന്‍.സി.ബിയുടെ വിശദീകരണം.