മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ജാമ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം എന്‍സിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും.
പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നം. ആര്യന്റെ പക്കല്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തില്ല. ഏഴ് ദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും ആര്യന്റെ മൊഴിയെടുത്തത് ഒരു തവണ മാത്രമാണെന്നും കോടതി പറഞ്ഞു. ആര്യന്റെ ജാമ്യാപേക്ഷ നേരത്തെ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.ആര്യനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. കേസില്‍ ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍.