മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാന്റെ കസ്റ്റഡി നീട്ടണമെന്ന എന്‍ സി ബി ആവശ്യം കോടതി തള്ളി.
എന്‍ സി ബി കസ്റ്റിഡയില്‍ ചോദ്യം ചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ ആര്യന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11ന് കോടതി പരിഗണിക്കും.