അമേരിക്കന്‍ ബോക്സ് ഓഫീസ് പിടിക്കാന്‍ രജനികാന്ത്

ചെന്നൈ: സ്റ്റയില്‍ മന്നന്‍ രജനീകാന്തിന്‍റെ ‘അണ്ണാതെ’അമേരിക്കയില്‍ 700 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത്രയും സ്ക്രീനുകളില്‍ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് സിനിമയാണ് ‘അണ്ണാതെ’. ദീപാവലി ദിനമായ നവംബര്‍ 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്.20 വര്‍ഷത്തിന് ശേഷമാണ് ദീപാവലി ദിനത്തില്‍ ഒരു രജനി ചിത്രം റിലീസ് ചെയ്യുന്നത്.

അരുണാചലവും പടയപ്പയും പോലെ  ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ‘അണ്ണാതെ’. മീന, ഖുശ്ബു,  നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ഡി ഇമാന്‍ ആണ്. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച  ശിവയാണ് അണ്ണാതെയുടെ സംവിധായകന്‍.

അതേസമയം സൂപ്പര്‍ താരം അജിത്ത്  നായകനാകുന്ന ‘വാലിമൈ’ എന്ന ചിത്രവും ദീപാവലി റിലീസായി തന്നെ തീയേറ്ററുകളില്‍ എത്തും. പൂര്‍ണ്ണമായും ആക്ഷന്‍  പാക്കേജില്‍ ഒരുക്കുന്ന വാലിമൈ സവിധാനം ചെയ്യുന്നത്  എച്ച്. വിനോദ്  ആണ്. അജിത്തിന്റെ അവസാനം പുറത്തിറങ്ങിയ നേർകൊണ്ട പാർവൈ എന്ന എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തതും എച്ച് വിനോദ് ആയിരുന്നു.

ബേവ്യൂ പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം. ഹുമ  ഖുറേഷി, സാക്ഷി  അഗര്‍വാള്‍, കാര്‍ത്തികേയ എന്നിവരാണ് ചിത്രത്തില മറ്റ് താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ്  ചിത്രത്തിന്  വേണ്ടി   സംഗീതം  ഒരുക്കുന്നത്.