വാരിയന്‍കുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാർ: ഷാഫി ചാലിയം

 

കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വാരിയന്‍കുന്നന്‍ സിനിമയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികൂലിച്ചും അനുകൂലിച്ചും ഉള്ള പോസ്റ്റുകളുടെ ബഹളമായിരുന്നു. ഇപ്പോള്‍ സിനിമാ നിര്‍മ്മാണം ഏറ്റടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം രംഗത്ത് വന്നു.

‘ സിനിമാ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റടുക്കാന്‍ ധൈര്യം ഉള്ള ഏത് കലാകാരന്‍ ആണ് ഉള്ളത്.. പറയൂ’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പ്. സങ്കികളുടെ ഭീഷണിക്ക് മുന്നില്‍ സഖാവ് ആഷിഖ് അബു പിന്‍വാങ്ങി. നിങ്ങളുടെ സിനിമ ഇല്ലെങ്കിലും മലബാര്‍ സമരം മതേതര മലയാളിക്ക് വൈദേശിക സ്വാതന്ത്ര്യസമരം തന്നെയാണെന്നും വാരിയന്‍കുന്നനെ കയ്യില്‍ വെച്ച് ലീഗിന്റെ അണികളെ കൈവശത്താക്കാം എന്നായിരുന്നു ഉദ്ദേശമെന്നുമുള്ള പരിഹാസവും അദ്ദേഹം കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.