കൊച്ചി: സിനിമാ നടന്‍ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ ചലച്ചിത്രലോകത്തെത്തുന്നത്.
ശ്രീകൃഷണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ബാവ അനിയന്‍ബാവ, അമ്മ അമ്മായിയമ്മ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.