ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് എൻ സി ബി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിബി കൊച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചു
നാല് സിനിമാ താരങ്ങളെ എൻസിബി ചോദ്യം ചെയ്തു. അനൂപിന്റെ സിനിമാ ഇടപാടുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളും അന്വേഷണ വിധേയമാക്കും. കേസിൽ ബിനീഷിനെയും പ്രതി ചേർക്കാൻ എൻ സി ബി ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ എൻ സി ബി സോണൽ ഡയറക്ടർ അമിത് ഗവാഡെ ഇ ഡി ആസ്ഥാനത്ത് എത്തി കേസിന്റെ വിവരങ്ങൾ ശേഖരിച്ചു. മുഹമ്മദ് അനൂപ് പ്രതിയായുള്ള എൻ സി പി കേസിൽ ബിനീഷിനെയും പ്രതി ചേർക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. തിങ്കളാഴ്ച ബിനീഷിനെ എൻ സി ബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും