പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് സ്റ്റേ; ആദ്യമെത്തുക സുരേഷ്ഗോപിയുടെ ‘ഒറ്റകൊമ്പൻ’

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയുടെ നടപടി . 2018 ല്‍ തനിക്ക് 10 ലക്ഷം രൂപയ്ക്ക് നല്‍കിയ കടുവാകുന്നേല്‍ കുറുവച്ചന്റെ തിരക്കഥയാണ് ഇപ്പോള്‍ കടുവ എന്ന പേരിൽ സിനിമയാക്കുന്നതെന്ന പരാതിയുമായി ആണ് അനുരാഗ് കോടതിയെ സമീപിച്ചത്. തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പണം നൽകി കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥയാണ്…

Read More

കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ

  കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര കുട്ടൂർ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ. കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഛൈത്ര അപകടനില തരണം ചെയ്തിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുമ്പാണ് ഛൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാർജുനയാണ് ഭർത്താവ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു

Read More

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 9ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ്, അഭിജിത്ത്…

Read More

ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി ബിജു മേനോനും സംയുക്തയും; ചടങ്ങുകളില്‍ പങ്കെടുത്ത് ദിലീപും കാവ്യയും

നടി ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി സംയുക്ത വര്‍മ്മയും ബിജു മേനോനും. സംയുക്തയുടെ ബന്ധു കൂടിയായ ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. കുടുംബസമേതമാണ് ബിജു മേനോന്‍ ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം, വിവാഹത്തിന് മുമ്പ് നടന്ന ഉത്തരയുടെ ഹല്‍ദി ചടങ്ങുകളില്‍ നടന്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഫാന്‍സ് പേജുകളിലാണ് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ എത്തിയത് കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹം. ബംഗ്ലൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്‍….

Read More

നടി ഉത്തര ഉണ്ണി വിവാഹിതയായി

നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2020 ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

Read More

നടി ദുർഗ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായി

നടി ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു. സിനിമാരംഗത്തുള്ള സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും. കഴിഞ്ഞ നാലു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിമാനം, പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിലാണ് ദുർഗ അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.

Read More

കൊവിഡ് സ്ഥിരീകരിച്ച അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതൽ എന്നോണം ആശുപത്രിയിൽ അഡ്മിറ്റ് ആയതാണെന്നും അക്ഷയ് കുമാർ പറഞ്ഞു.

Read More

നൂറിലധികം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍

ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്‍റെ തുറന്നുപറച്ചില്‍. നൂറിലധികം കോണ്ടാക്ടുകളെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും അറിയാത്ത ആളുകളാവും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. നമ്മളെന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ മെസേജ് അയയ്ക്കാതെ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വെക്കും. അത്യാവശ്യമുള്ളതാണെങ്കില്‍ ടെക്സ്റ്റ് ചെയ്യാമല്ലോ. വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും തനിക്കില്ല. അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു പറയുന്നു. വാട്സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ള ആപ്പ്….

Read More

ഫഹദ്-ദിലീഷ് പോത്തൻ ക്ലാസിക് കോമ്പോയുടെ ജോജി; ട്രെയിലർ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഹഫദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈമിൽ ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിലീഷ് പോത്തൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഷേക്‌സ്പിയറിന്റെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ. ഫഹദിനെ കൂടാതെ ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു

Read More

നയൻതാരയ്ക്കെതിരെ മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി

നയൻതാരയ്ക്കെതിരെ വീണ്ടും മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി. നേരത്തെയും നയന്‍താരയ്ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ശേഷം ഇപ്പോള്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് നയന്‍താരയ്ക്കെതിരെ വീണ്ടും രാധ രവി രംഗത്തെത്തിയത്. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനും സിനിമ താരവുമായ ഉദയനിധി സ്റ്റാലിനുമായി ബന്ധപ്പെടുത്തിയായിരുന്നു രാധ രവി നയന്‍താരയെ അപമാനിച്ചത്. നേരത്തെ മറ്റൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച താന്‍ എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്നതിനെ…

Read More