നൂറിലധികം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍

ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്‍റെ തുറന്നുപറച്ചില്‍. നൂറിലധികം കോണ്ടാക്ടുകളെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും അറിയാത്ത ആളുകളാവും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

നമ്മളെന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ മെസേജ് അയയ്ക്കാതെ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വെക്കും. അത്യാവശ്യമുള്ളതാണെങ്കില്‍ ടെക്സ്റ്റ് ചെയ്യാമല്ലോ. വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും തനിക്കില്ല. അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു പറയുന്നു.

വാട്സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ള ആപ്പ്. ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ അത് എയര്‍ബിഎന്‍ബി ആപ്പാണ്. കുറേ യാത്ര ചെയ്യണമെന്ന് കരുതിയാണ് എടുത്ത് വെച്ചത്. എന്നാല്‍ ഒന്നും നടന്നില്ലെന്നും താരം പറയുന്നു.