നടി ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി സംയുക്ത വര്‍മ്മയും ബിജു മേനോനും. സംയുക്തയുടെ ബന്ധു കൂടിയായ ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. കുടുംബസമേതമാണ് ബിജു മേനോന്‍ ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം, വിവാഹത്തിന് മുമ്പ് നടന്ന ഉത്തരയുടെ ഹല്‍ദി ചടങ്ങുകളില്‍ നടന്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഫാന്‍സ് പേജുകളിലാണ് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ എത്തിയത്
കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹം. ബംഗ്ലൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
2020 ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ഇടവപ്പാതിയിലൂടെയാണ് ഉത്തര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.